വീട്ടിലെ വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കാന്‍ 3000 രൂപ കൈക്കൂലി; സബ് എഞ്ചിനീയര്‍ പിടിയില്‍
വീട്ടിലെ വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കാന്‍ 3000 രൂപ കൈക്കൂലി; സബ് എഞ്ചിനീയര്‍ പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-08-22 14:34 GMT
കാസര്‍ഗോഡ്: വീട്ടിലെ വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കാന്‍ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് എഞ്ചിനീയര്‍ പിടിയില്‍. ചിത്താരി സബ് എഞ്ചിനീയര്‍ സുരേന്ദ്രനാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീടിന്റെ വൈദ്യുതി കണക്ഷന് പുനഃസ്ഥാപിക്കുന്നതിനായി 3000 രൂപ കൈക്കൂലി തരണമെന്ന് ഉദ്യോഗസ്ഥന് നിരന്തരം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ വീട്ടുടമ വിവരം അറിയിക്കുന്നത്. കൈക്കൂലി വാങ്ങുന്ന സമയത്ത് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം റെയ്ഡ് നടത്തുകയും ഉദ്യോഗസ്ഥനെ പിടികൂടുകയുമായിരുന്നു. നിലവില്‍ സബ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.