അടൂരില്‍ സര്‍ക്കാര്‍ ഓഫിസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തി; ഓഫീസ് ഡ്രൈവര്‍ പിടിയില്‍

ഓഫിസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തി; ഓഫീസ് ഡ്രൈവര്‍ പിടിയില്‍

Update: 2025-08-23 01:53 GMT

അടൂര്‍: സര്‍ക്കാര്‍ ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. പത്തനംതിട്ട അടൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്ര ഓഫീസില്‍ ആണ് സംഭവം. ഇതേ ഓഫീസിലെ ഡ്രൈവര്‍ ഹരികൃഷ്ണന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇയാളെ കയ്യോടെ പിടികൂടി മൊബൈല്‍ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്.

വസ്ത്രം മാറാനെത്തിയ ജീവനക്കാരിക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ക്യാമറയില്‍ ഒഫീസിലെ വനിത ജീവനക്കാരികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ ഒളിവില്‍ പോയ പ്രതിയെ രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് നഗ്‌ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

Tags:    

Similar News