റെയില്‍വേയുടെ സാധനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമം; കരാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

റെയില്‍വേയുടെ സാധനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമം; കരാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

Update: 2025-08-25 03:53 GMT

തലശ്ശേരി: റെയില്‍വേയുടെ സാധനങ്ങള്‍ മോഷ്ടിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കരാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. അമൃത് ഭാരത് നവീകരണ പ്രവൃത്തികള്‍ക്കായി റെയില്‍വേ ഏല്‍പ്പിച്ച മൂന്ന് രാര്‍ ജീവനക്കാരാണ് ആര്‍പിഎഫിന്റെ പിടിയിലായത്. തമിഴ്നാട് വില്ലുപുരം സ്വദേശി ഭാസ്‌കര്‍ (36), കര്‍ണാടക മാണ്ഡ്യ സ്വദേശി കെ.എസ്. മനു (33), ബെംഗളൂരു സ്വദേശി എം.എന്‍. മഞ്ജുനാഥ് (26) എന്നിവരാണ് അറസ്റ്റിലായത്.

450 കിലോ ഭാരമുള്ള 17 സ്റ്റീല്‍ ഉത്പന്നങ്ങള്‍ (ആങ്കിളുകള്‍) ഓട്ടോയില്‍ കയറ്റി വില്‍പ്പനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തലശ്ശേരി ആര്‍പിഎഫ് ചാര്‍ജ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ. കേശവദാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ കെ.എം. സുനില്‍, കെ.വി. മനോജ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സ്‌ക്വാഡ് ആണ് പിടിച്ചത്. തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു.

Tags:    

Similar News