അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍

Update: 2025-08-26 11:49 GMT

പത്തനംതിട്ട: പത്തനംതിട്ട അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അജ്‌സല്‍ അജി എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തി. മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട കല്ലറകടവിലാണ് അപകടം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്. അജീബ് - സലീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അജ്‌സല്‍ അജി.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. പുഴയിലെ തടയണയുടെ മുകള്‍ ഭാഗത്തുനിന്ന് കാല്‍വഴുതി താഴെ ഒഴുക്കില്‍പ്പെടുകയായിരകുന്നു. ആദ്യം ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ഇയാളെ രക്ഷിക്കാന്‍ മറ്റൊരാള്‍ ഇറങ്ങുകയായിരുന്നു എന്നാണ് വിവരം. ഉയര്‍ന്ന ജലനിരപ്പുള്ള ആഴം കൂടിയ പ്രദേശമാണിവിടം.

Similar News