വല മടക്കുന്നതിനിടെ കുഴഞ്ഞു വീണു; കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം വീടിന് സമീപം തീരത്തടിഞ്ഞു

കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം തീരത്തടിഞ്ഞു

Update: 2025-09-06 01:39 GMT

ആലപ്പുഴ: പൊന്ത് വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ കടലില്‍ വീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തീരത്തടിഞ്ഞു. വാടകയ്ക്കല്‍ അരേശേരിയില്‍ വീട്ടില്‍ ജോണ്‍ ബോസ്‌കോയുടെ (ജിമ്മിച്ചന്‍ -52) മൃതദേഹമാണു കണ്ടെത്തിയത്. രണ്ടിന് പുലര്‍ച്ചെ അഞ്ചിന് കാണാതായ ജിമ്മിച്ചന്റെ മൃതദേഹം ഇന്നു രാത്രി 8:20 ന് വീടിന് സമീപം കടല്‍ത്തീരത്ത് അടിയുകയായിരുന്നു.

പൊന്ത് വള്ളത്തില്‍ ജിമ്മിച്ചന്‍ മാത്രമാണു മത്സ്യബന്ധനത്തിന് പോയത്. വലയിട്ട് മത്സ്യം പിടിച്ച ശേഷം വല മടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: സൂസമ്മ. മക്കള്‍: ദൃശ്യ, അഞ്ജു. മരുമകന്‍: ദേവസ്യ.

Tags:    

Similar News