ചേരാനെല്ലൂരില്‍ അശ്രദ്ധമായ സവാരിയെ തുടര്‍ന്ന് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുതിര ചത്തു; കേസെടുത്ത് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-09-07 07:19 GMT
കൊച്ചി: ചേരാനെല്ലൂരില്‍ അശ്രദ്ധമായ സവാരിയെ തുടര്‍ന്ന് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുതിര ചത്തു സംഭവത്തില്‍ പോലീസ് കേസെടുത്തു. റിഫ്ലക്ടര്‍ പോലുമില്ലാതെ. നിയമലംഘിച്ചാണ് ഇയാള്‍ രാത്രി കുതിര സവാരി നടത്തിയത്. അപകടത്തില്‍ കാറോടിച്ചയാള്‍ക്കും പരിക്കുണ്ട്.
പരിക്കേറ്റ കുതിര രണ്ട് മണിക്കൂര്‍ റോഡില്‍കിടന്നു. കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിലായിരുന്നു അപകടം. ഫത്തഹുദീന്‍ എന്നയാളാണ് കുതിരപ്പുറത്ത് ഉണ്ടായിരുന്നത്. ഇയാള്‍ മദ്യ ലഹരിയില്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.