കൊടുവള്ളിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
By : സ്വന്തം ലേഖകൻ
Update: 2025-09-07 09:14 GMT
കോഴിക്കോട്: കൊടുവള്ളി മാനിപുരത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പത്തുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു തന്‍ഹ ഷെറിനെ കാണാതായത്.
ഫയര്‍ഫോഴ്സും സ്കൂബ ടീമും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം മാനിപുരം ചെറുപുഴയില്‍ കുളിക്കാനെത്തിയ തന്‍ഹ കടവിലെ പാറയില്‍ നിന്നും തെന്നി വീണ് ചുഴിയില്‍പ്പെട്ട് ഒഴുകിപ്പോവുകയായിരുന്നു.