കെഎം ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ലക്‌സ് ബോര്‍ഡുകളും; തിരുവനന്തപുരത്തെ ഷാജഹാന്റെ വീടിനു സമീപം എല്ലാം ഒട്ടിച്ചത് ചെറുവയ്ക്കല്‍ ജനകീയ സമിതിയുടെ പേരില്‍

Update: 2025-09-23 06:24 GMT

തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ.എം. ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ലക്‌സ് ബോര്‍ഡുകളും. തിരുവനന്തപുരത്തെ ഷാജഹാന്റെ വീടിനു സമീപമാണ്, ചെറുവയ്ക്കല്‍ ജനകീയ സമിതി എന്ന സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തുന്ന ഷാജഹാന്റെ നാവ് പിഴുതെടുക്കുക, സ്ത്രീത്വത്തെ അപമാനിക്കുന്ന ഷാജഹാന്‍ സാമൂഹ്യ വിപത്ത് എന്നതടക്കം ഉള്ളടക്കമുള്ള പോസ്റ്ററുകളാണ് വിവിധ ഭാഗങ്ങളില്‍ ഒട്ടിച്ചിരിക്കുന്നത്.

ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ ഷാജഹാന്റെ ഐഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഷാജഹാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Similar News