ഒന്നിനുപുറകെ ഒന്നായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 25 മുതല്‍ മഴ ശക്തമാകും
ഒന്നിനുപുറകെ ഒന്നായി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; 25 മുതല്‍ മഴ ശക്തമാകും
By : സ്വന്തം ലേഖകൻ
Update: 2025-09-23 04:01 GMT
തിരുവനന്തപുരം: ഒന്നിനുപുറകെ ഒന്നായി ബംഗാള്‍ ഉള്‍ക്കടലില്‍ ഇനിയും ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ 25 മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. 27 വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. കാലവര്‍ഷക്കാലത്തെപ്പോലെ തുടര്‍ച്ചയായ മഴയല്ല, ഇടവിട്ടുള്ള മഴയാണ് പെയ്യുക.
25ന് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തീവ്രന്യൂനമര്‍ദമായി 27-ന് ഒഡിഷയ്ക്കും ആന്ധ്രാപ്രദേശിനും ഇടയില്‍ കരയില്‍ കടക്കാനുള്ള സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദം ശക്തമാകുമെന്നതിനാലാണ് കേരളത്തില്‍ 25 മുതല്‍ കനത്തമഴ പ്രതീക്ഷിക്കുന്നത്. 26-ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.