തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം

Update: 2025-09-23 04:12 GMT

കാസര്‍കോട്: തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി 52കാരന്‍ മരിച്ചു. ബദിയഡുക്ക ചുള്ളിക്കാന സ്വദേശിയും ബാറഡുക്കയില്‍ താമസക്കാരനുമായ വിശാന്തി ഡിസൂസ ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് വീടിനടുത്തുള്ള തട്ടുകടയില്‍നിന്ന് ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ബേള കട്ടത്തങ്ങാടിയിലെ വെല്‍ഡിങ് സ്ഥാപനത്തിലെ തൊഴിലാളിയാണ്. അച്ഛന്‍: പരേതനായ പൊക്കറായില്‍ ഡിസൂസ. അമ്മ: ലില്ലി ഡിസൂസ. അവിവാഹിതനാണ്. ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടംചെയ്ത മൃതദേഹം നാരമ്പാടി സെയ്ന്റ് ജോണ്‍ ഡിബ്രിട്ടോ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

Tags:    

Similar News