വൈക്കത്ത് ട്രെയിന് നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Update: 2025-09-23 14:02 GMT

കോട്ടയം: കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം രാജ്യറാണി എക്‌സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ആര്‍പിഎഫ് ആണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഈ മാസം 9ന് രാജ്യറാണി എക്‌സ്പ്രസ്സ് നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞത്. തുടര്‍ന്ന് വിദ്യാത്ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യലഹരിയിലാണ് ട്രെയിന് നേരെ കല്ലെറിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. രണ്ട് പേരെയും ഏറ്റുമാനൂര്‍ ജുവനെയില്‍ കോടതിയില്‍ ഹാജരാക്കി.

Similar News