തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക്: ചിലരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

Update: 2025-09-24 01:57 GMT

തിരുവനന്തപുരം: വട്ടപ്പാറ മരുതൂര്‍ പാലത്തില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആര്‍ടിസി ഡ്രൈവറെയും അര മണിക്കൂറോളമെടുത്താണ് പുറത്തെടുത്തത്.

തിരുവനന്തപുരം പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗത കുരുക്കുണ്ടാകാന്‍ സാധ്യയുണ്ടെന്നാണ് വിവരം.

Tags:    

Similar News