അസഭ്യം വിളിച്ചത് ചോദ്യം ചെയ്തത് ഇഷ്ടമായില്ല; സിമെന്റ് കട്ട കൊണ്ട് മുഖം ഇടിച്ചു തകര്‍ത്തു; യുവാവ് അറസ്റ്റില്‍

Update: 2025-09-26 04:50 GMT

പത്തനംതിട്ട: അസഭ്യം വിളിച്ചത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിലെ പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടി. മഞ്ഞനിക്കര മാത്തൂര്‍ കുന്നത്തേത്ത് ലക്ഷംവീട്ടില്‍ കെ ബിനുമോന്‍ (37) ആണ് പിടിയിലായത്. മഞ്ഞനിക്കര പൊടിമണ്ണില്‍ വീട്ടില്‍ രാജേഷിനെയാണ് ഉപദ്രവിച്ചത്. കഴിഞ്ഞ 12 ന് മഞ്ഞനിക്കര മലയില്‍ പറമ്പില്‍ പടിയില്‍ റോഡില്‍ നിന്ന് സ്ഥലവാസികളെ ബിനുമോന്‍ അസഭ്യം വിളിക്കുന്നത് അതുവഴി മോട്ടോര്‍ സൈക്കിളില്‍ വന്ന രാജേഷ് വിലക്കി.

അതിന്റെ വിരോധത്തില്‍ പ്രതി സിമെന്റ് കട്ടയുടെ കഷണം കൊണ്ട് ഇടിക്കുകായിരുന്നു. ഇടിയേറ്റ് രാജേഷിന്റെ താഴത്തെ വരിയിലെ രണ്ട് പല്ലുകള്‍ ഇളകിപ്പോയി. പുിക്കേറ്റ രാജേഷ് വിശ്രമത്തില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എസ്.സി.പി.ഓ കെ.ജി.അനില്‍കുമാര്‍ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. എസ് ഐ കെ എന്‍ അനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തുടര്‍ന്ന് പ്രതിയ്ക്കായി പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയ്ക്കായി തിരച്ചില്‍ നടത്തി വരവേ 25ന് പുലര്‍ച്ചയോടെ മഞ്ഞനിക്കരയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സി.പി.ഓ മാരായ രാകേഷ്, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Similar News