തിരുവനന്തപുരത്ത് കനത്ത മഴ; റണ്‍വേ കാണാനായില്ല; കുവൈത്ത് എയര്‍വേയ്സ് വിമാനത്തിന്റെ ലാന്‍ഡിങ് വൈകി
By : സ്വന്തം ലേഖകൻ
Update: 2025-09-26 05:47 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിന്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്ചെയ്തത്. വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ കാരണം റണ്‍വേ കാണാനായില്ല. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്ട്രോളിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വിമാനം വട്ടമിട്ടുപറന്നു. ഇതിനുശേഷമാണ് ലാന്‍ഡ് ചെയ്തത്.