വനംവകുപ്പ് വാച്ചര്‍ ഇനി 'ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്'; പുനര്‍നാമകരണംചെയ്ത് ഉത്തരവിറക്കി സര്‍ക്കാര്‍

വനംവകുപ്പ് വാച്ചര്‍ ഇനി 'ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്'

Update: 2025-09-26 02:33 GMT

തിരുവനന്തപുരം: വനംവകുപ്പിലെ ഫോറസ്റ്റ് വാച്ചര്‍ തസ്തികയുടെ പേര് 'ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്' എന്ന് പുനര്‍നാമകരണംചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. വകുപ്പിലെ റിസര്‍വ് വാച്ചര്‍, ഡിപ്പോ വാച്ചര്‍ തുടങ്ങി എല്ലാ വാച്ചര്‍ തസ്തികയും ഉത്തരവിന്റെ പരിധിയില്‍ വരും.

പേരുമാറ്റം സംബന്ധിച്ച് ജീവനക്കാരുടെ സംഘടന നിവേദനം നല്‍കുകയും ഭരണവിഭാഗം അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.

നിലവിലെ ഫോറസ്റ്റ് വാച്ചറുടെ ജോലി, സ്വഭാവം, ഉത്തരവാദിത്വം എന്നിവയില്‍ യാതൊരു ഇളവും വരുത്താന്‍പാടില്ല. പേരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഡിപ്പോ സൂക്ഷിപ്പ്, തൊണ്ടിമുതല്‍ സൂക്ഷിപ്പ് തുടങ്ങിയവയ്ക്കു പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ പാടില്ല, പുതിയ വേതനഘടനയ്ക്ക് ആവശ്യം ഉന്നയിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

Similar News