മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം
By : സ്വന്തം ലേഖകൻ
Update: 2025-09-26 10:09 GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം. മൊബൈല്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. സഹായം തേടി പൊലീസിനെ സമീപിച്ചപ്പോള്‍ വീണ്ടും മര്‍ദിച്ചതായും പരാതിയുണ്ട്. മലയാളികളായ സുദിന്, അശ്വന്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പൊലീസ് റൂമില്‍ എത്തിച്ച് മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ബൂട്ട് ഇട്ട് ചവിട്ടുകയും, മുഖത്ത് അടിക്കുകയും, ഫൈബര്‍ സ്റ്റിക് കൊണ്ട് മര്‍ദിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഹിന്ദി സംസാരിക്കാന്‍ ആവശ്യപ്പെട്ട് തല്ലിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നല്കി.