കോഴിക്കോട്ട് ജല സംഭരണി കർന്നുവീണ് വൻ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാളുടെ നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: തിരുവണ്ണൂരിൽ പഴയ ജലസംഭരണി പൊളിച്ചു മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി അറുമുഖൻ (45) മരിച്ചു. അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം.
പ്രദേശവാസിയായ മീന രാജന്റെ വീട്ടിലെ പഴയ ജലസംഭരണിയാണ് പൊളിച്ചു മാറ്റിക്കൊണ്ടിരുന്നത്. ഇതിന്റെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ് അറുമുഖന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തകർന്ന സ്ലാബിനും മതിലിനും അടിയിൽപ്പെട്ട ഇദ്ദേഹത്തെ പുറത്തെടുക്കാൻ സാധിച്ചില്ല. അപകടത്തിൽ മറ്റൊരു തൊഴിലാളിയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംരക്ഷണം ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയാണ് സംഭരണി പൊളിച്ചു മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം. ഇതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺക്രീറ്റ് സ്ലാബ് പൊളിക്കുന്നതിനിടെ മതിലിനടുത്തുവച്ച് സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.