ഉണങ്ങി നിന്നിരുന്ന തെങ്ങില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; 12 വയസുകാരന് ദാരുണാന്ത്യം

തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; 12കാരന് ദാരുണാന്ത്യം

Update: 2025-09-29 00:07 GMT

കൊച്ചി: തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് 12 വയസുകാരന്‍ മരിച്ചു. എറണാകുളം ആലുവയിലാണ് ദാരുണ സംഭവം. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആലങ്ങാട് വയലക്കാട് വീട്ടില്‍ സുധീറിന്റെയും സബിയയുടെയും മകന്‍ മുഹമ്മദ് സിനാനാണ് (12) മരിച്ചത്.

ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സിനാന് അപകടം സംഭവിച്ചത്. തെങ്ങ് മുറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിനാന്റെ മരണത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ദു:ഖം രേഖപ്പെടുത്തി.

Tags:    

Similar News