മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; പിടികൂടിയത് ലോഡ്ജ് മുറിയില്‍ നിന്നും

മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Update: 2025-10-04 04:14 GMT

മണ്ണാര്‍ക്കാട്: മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതിയെയും രണ്ട് യുവാക്കളെയും മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. പട്ടണത്തിലെ ലോഡ്ജ് മുറിയില്‍നിന്നാണ് മൂന്നംഗ സംഘം പിടിയിലായത്. ഇവരില്‍നിന്ന് 3.87 ഗ്രാം മെത്താംഫെറ്റമിനും 83.02 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

കോഴിക്കോട് വെള്ളയില്‍ കലയത്തുപറമ്പ് മര്‍ജീന (37), മണ്ണാര്‍ക്കാട് തെങ്കര മണലടി അപ്പക്കാടന്‍ മുനീര്‍ (32), മലപ്പുറം തിരൂര്‍ക്കാട് കൊങ്ങയത്ത് മുഹമ്മദ് നിഹാല്‍ (22) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ 10.30-നാണ് സംഭവം. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഈസമയം മുനീറും മര്‍ജീനയുമാണ് മുറിയിലുണ്ടായിരുന്നത്. ഇവര്‍ക്ക് മുറിയെടുത്തുകൊടുത്തത് നിഹാലാണ്.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടുകയായിരുന്നു. നിഹാലിനെ മണ്ണാര്‍ക്കാടിന്റെ മറ്റൊരുഭാഗത്തുവെച്ചാണ് അറസ്റ്റുചെയ്തത്. മുനീറിന്റെ പേരില്‍ ശ്രീകൃഷ്ണപുരംപോലീസില്‍ സമാനകേസ് നിലവിലുള്ളതായും പോലീസ് പറഞ്ഞു.

Tags:    

Similar News