പ്രണയം നടിച്ച് സ്ത്രീയില്‍നിന്ന് പത്ത് പവന്‍ സ്വര്‍ണം തട്ടിയെടുത്തു; നീലേശ്വരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: പ്രതി മാസങ്ങള്‍ക്ക് മുമ്പും സമാന തട്ടിപ്പ് നടത്തിയ ആള്‍

പ്രണയം നടിച്ച് പത്ത് പവന്‍തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Update: 2025-10-06 02:26 GMT

നീലേശ്വരം: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയില്‍ നിന്നും പ്രണയം നടിച്ച് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ബൈജു അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പും പ്രതി സമാന രീതിയില്‍ തട്ടിപ്പു നടത്തിയ ആളാണ്.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീട്ടമ്മയെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയം നടിച്ച് മൂന്നുദിവസം കൊണ്ടാണ് പണയം വയ്ക്കാന്‍ എന്ന് പറഞ്ഞ് ഷെനീര്‍ 10 പവന്‍ തട്ടിയെടുത്തത്. കെണിയില്‍ ീവണുപോയ വീട്ടമ്മ പൂര്‍ണ വിശ്വാസത്തോടെയാണ് സ്വര്‍ണം നല്‍കിയത്. ന്നൊല്‍ സ്വര്‍ണം കൈക്കലാക്കിയതോടെ ഷെനീര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

ഇതോടെ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ വീട്ടമ്മ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസെടുത്ത മെഡിക്കല്‍ കോളേജ് പോലീസ് നീലേശ്വരം പോലീസിന്റെ സഹായത്തോടെയാണ് ഷെനിറിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു. ഏതാനും മാസം മുമ്പ് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടമ്മയെയും സമാനരീതിയില്‍ ഷെനീര്‍ തട്ടിപ്പിനിരയാക്കിയിരുന്നു. വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയെങ്കിലും പണം തിരിച്ചുനല്‍കി അന്ന് കേസ് ഒതുക്കിതീര്‍ക്കുകയായിരുന്നു.

Tags:    

Similar News