റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ചികിത്സയിലിരുന്ന ക്ഷീര കര്‍ഷന്‍ മരിച്ചു

Update: 2025-10-06 17:06 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കര്‍ഷകന്‍ മരിച്ചു. ബാലരാമപുരം പരുത്തിച്ചല്‍കോണം സ്വദേശി സന്തോഷാണ് (52) മരിച്ചത്. ഇന്നലെ രാവിലെ വഴിമുക്ക് കല്ലമ്പലത്ത് വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ സന്തോഷ് സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സന്തോഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊലീസ് കേസെടുത്തു. ഭാര്യ: കുമാരി. മകള്‍ : സൂര്യ

Similar News