പൗൾട്രി ഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണം; ചത്തത് നൂറുകണക്കിന് കോഴികൾ; സംഭവം കാഞ്ഞിരംകുളത്ത്

Update: 2025-10-06 17:12 GMT

നെയ്യാറ്റിൻകര: കാഞ്ഞിരംകുളത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തത് നൂറുകണക്കിന് കോഴികൾ. കഴിവൂരിലെ ഐശ്വര്യ പൗൾട്രി ഫാമിലാണ് സംഭവം. ഫാമുടമകളായ രാജു-സുനിതകുമാരി ദമ്പതികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. ദീപാവലി വിപണി ലക്ഷ്യമിട്ട് വളർത്തിയിരുന്ന ആയിരത്തിലധികം കോഴികളാണ് ആക്രമണത്തിൽ നശിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിച്ച കോഴികളെയാണ് ഫാമിൽ പാർപ്പിച്ചിരുന്നത്.

ഏകദേശം 3.5 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫാമുടമകൾ വെളിപ്പെടുത്തി. തെരുവുനായ്ക്കളുടെ കൂട്ടം ഷെഡ് തകർത്ത് ഫാമിൽ അതിക്രമിച്ചു കയറി കോഴികളെ കൂട്ടത്തോടെ കടിച്ചുകീഴടക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത കോഴികളെ സുരക്ഷിതമായി മറവുചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയായി. 

Tags:    

Similar News