ജീവനക്കാര്‍ പണിമുടക്കുന്നു; വ്യാഴാഴ്ച അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് റദ്ദാക്കും: ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍ കേരള
വ്യാഴാഴ്ച അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് റദ്ദാക്കും: ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍ കേരള
കൊച്ചി:വാളയാര്‍ വഴി സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസ്സുകളെയും ജീവനക്കാരെയും ആക്രമിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചു കൊണ്ട് വ്യാഴാഴ്ച ജീവനക്കാര്‍ പണിമുടക്കി കൊണ്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. ജീവനക്കാര്‍ പണിമുടക്കുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച വാളയാര്‍ വഴി കേരളത്തിലേക്കും കേരളത്തില്‍ നിന്നുമുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കാന്‍ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷന്‍ കേരള സംസ്ഥാന സമിതി തീരുമാനിച്ചു.
ഞായറാഴ്ച രാത്രി ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും നിറയെ യാത്രക്കാരുമായി പോയ വാഹനങ്ങളെ തമിഴ്നാട് എല്‍ ആന്റ് ടി ബൈപ്പാസില്‍ മുപ്പതോളം വരുന്ന ഗുണ്ടകള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വാഹന ഉടമയുടെ നേതൃത്വത്തില്‍ തടയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവം ഉണ്ടായി.
ചൊവ്വാഴ്ച രാത്രി കോയമ്പത്തൂര്‍ ടൗണില്‍ വച്ച് ചെന്നൈയിലേക്ക് പോയ വാഹനം ഗുണ്ടകളുടെ നേതൃത്വത്തില്‍ പിടികൂടി കൊണ്ടുപോയി മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തിയ സംഭവവും ഉണ്ടായി. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടാന്‍ നിന്ന വാഹനം തടഞ്ഞുകൊണ്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടുകൂടിയാണ് അന്തര്‍ സംസ്ഥാന ബസ്സിലെ ജീവനക്കാരുടെ കൂട്ടായ്മ വ്യാഴാഴ്ച പണിമുടക്കാന്‍ തീരുമാനിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മനീഷ് ശശിധരന്‍ 9656769000, സനല്‍ 8217200383