എഞ്ചിന്‍ തകരാര്‍; ഷൊര്‍ണൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

എഞ്ചിന്‍ തകരാര്‍; ഷൊര്‍ണൂര്‍-എറണാകുളം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Update: 2025-10-10 03:27 GMT

തൃശൂര്‍: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടതോടെ, ഷൊര്‍ണൂര്‍-എറണാകുളം പാതയില്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം - മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ എഞ്ചിനാണ് തകരാറിലായത്. ഇതോടെ ഷൊര്‍ണൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകള്‍ വൈകുന്നു.

ഷൊര്‍ണൂരില്‍ നിന്ന് പുതിയ എന്‍ജിന്‍ എത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള നീക്കം തുടങ്ങി. വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനും - വടക്കാഞ്ചേരിക്ക് ഇടയില്‍ വച്ചാണ് എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്. ഇതോടെ ഷൊര്‍ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകേണ്ട നിരവധി ട്രെയിനുകളാണ് വൈകുന്നത്.

ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു ട്രെയിനുകള്‍ കടത്തിവിട്ടുകൊണ്ടിരിക്കുകയാണ്. മറ്റു ട്രെയിനുകള്‍ കടത്തിവിട്ട ശേഷം ട്രെയിന്‍ ഷൊര്‍ണൂരിലേക്ക് എത്തിക്കും.

Tags:    

Similar News