പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍: പരിശോധിച്ചത് ഇരുനൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍
പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട്: പോക്‌സോ കേസില്‍ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ ഫൈസല്‍ എന്നയാളാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കു നേരെ പൊതുസ്ഥലത്ത് വെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടര്‍ന്നു കുട്ടിയുടെ കുടുംബം ബാലുശ്ശേരി സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതി തന്റെ മോട്ടോര്‍ സൈക്കിളില്‍ എത്തിയാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്‍ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.ദിനേശിന്റെ നിര്‍ദേശപ്രകാരം ബാലുശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ഗ്രീഷ്മയുടെ നേതൃത്വത്തില്‍ കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.