പലചരക്ക് കടയിലെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കട ഉടമ അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-10-13 14:45 GMT
വാഴക്കുളം: കിഴക്കമ്പലത്ത് പലചരക്ക് കടയില്‍ എത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കട ഉടമ അറസ്റ്റില്‍. സൗത്ത് വാഴക്കുളം ഷിജു ഭവനില്‍ എസ്. രവീന്ദ്രനെയാണ് (73) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ വാഴക്കുളം സ്കൂളിന് സമീപമുള്ള കടയില്‍ എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. വാഴക്കുളത്തിന് സമീപം കഴിഞ്ഞ 26 ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഭയന്നുപോയ കുട്ടി അമ്മയോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. അമ്മ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു