രാവിലെ വീട്ടുകാർ വിളിച്ചിട്ടും അനക്കമില്ല; കിടപ്പുമുറിയിൽ യുവതി മരിച്ച നിലയിൽ; മധൂറുകാരിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-10-13 11:59 GMT
കാസർകോട്: കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. മധൂർ ഉളിയത്തടുക്ക ജികെ നഗർ ഗുവത്തടുക്കയിലെ സൗമ്യ ക്രാസ്ത (25) യെയാണ് ഇന്ന് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതി രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതി സ്ഥിരമായി തലവേദനയ്ക്ക് ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു.