ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികള്‍ ഉള്‍പ്പടെ പരിശോധിക്കം; ജസ്റ്റീസ് കെ.ടി.ശങ്കരന്‍ വീണ്ടും സന്നിധാനത്തെത്തും

Update: 2025-10-15 07:39 GMT

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കം. ജസ്റ്റീസ് കെ.ടി.ശങ്കരന്‍ വീണ്ടും സന്നിധാനത്തെത്തും. നട തുറന്നശേഷം സന്നിധാനത്തെ സ്‌ട്രോംഗ് റൂം വീണ്ടും പരിശോധിക്കും.

രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കൂടിമാനിച്ചായിരിക്കും പരിശോധനകള്‍. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയില്‍ പരിശോധന നടത്തിയിരുന്നു.

ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികള്‍ ഉള്‍പ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ പ്രധാന സ്‌ട്രോംഗ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തും.

അതേസമയം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Similar News