പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Update: 2025-10-15 08:01 GMT

തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ കടലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി കുമാർ (45) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളം ശക്തമായ തിരമാലകളെത്തുടർന്നാണ് മറിഞ്ഞത്.

അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന ആറുപേരിൽ കുമാറിന് മാത്രമാണ് ഗുരുതരമായ പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരുന്നു. കടൽക്ഷോഭം രൂക്ഷമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇവർ കടലിൽ പോവുകയായിരുന്നു.

Tags:    

Similar News