കാളികാവ് പഞ്ചായത്തില്‍ 36 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു; ഒരു ദിവസത്തെ ഏറ്റവും വലിയ വേട്ട

കാളികാവ് പഞ്ചായത്തില്‍ 36 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

Update: 2025-10-17 04:00 GMT

കാളികാവ്: കാളികാവ് പഞ്ചായത്തില്‍ ഒറ്റ ദിവസം കൊണ്ട് 36 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് പന്നികളെ വെടിവെച്ചിട്ടത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇത്രയധികം കാട്ടുപന്നികളെ പിടികൂടിയത്. ജില്ലയില്‍ ഒരുദിവസം നടത്തിയ ഏറ്റവുംവലിയ പന്നിവേട്ടയാണിത്.

കൊന്നൊടുക്കിയ പന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിനും പരിശോധനയ്ക്കുംശേഷം സ്റ്റേഷന്‍ പരിസരത്ത് കുഴിച്ചുമൂടി. ഡിഎഫ്ഒയുടെ എം പാനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരും അംഗീകൃത തോക്ക് ലൈസന്‍സുമുള്ള വിദഗ്ധ ഷൂട്ടര്‍മാരുടെ നേതൃത്വത്തിലാണ് പന്നിവേട്ട നടത്തിയത്. ഷൂട്ടര്‍മാരായ ദിലീപ്‌മേനോന്‍, എം.എം. സക്കീര്‍, സംഗീത് എര്‍നോള്‍, അസീസ് കുന്നത്ത്, ഉസ്മാന്‍ പന്‍ഗിനി, വാസുദേവന്‍ തുമ്പയില്‍, വി.സി. മുഹമ്മദലി, കര്‍ഷകപ്രതിനിധി അര്‍ഷദ്ഖാന്‍ പുല്ലാണി തുടങ്ങിയവരാണ് വേട്ടയ്ക്ക് നേതൃത്വംനല്‍കിയത്.

Tags:    

Similar News