കോട്ടയത്ത് കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍

കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു

Update: 2025-10-18 03:54 GMT

കോട്ടയം: കോട്ടയത്ത് കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. കിടങ്ങൂരിലാണ് സംഭവം. മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്. ഭര്‍ത്താവ് സോമനാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സോമനെ (74) പൊലീസ് കസ്റ്റഡിയിലെടുത്തു. രമണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സോമന്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    

Similar News