തളിപ്പറമ്പില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രക്കാരനായ ബിരുദ വിദ്യാര്‍ത്ഥി മരിച്ചു; സുഹൃത്തിന് പരുക്കേറ്റു

Update: 2025-10-20 05:49 GMT

കണ്ണൂര്‍ : ഓട്ടോറിക്ഷയിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു സുഹൃത്തിന് പരിക്ക് കുപ്പം മദീന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശിനി മുംതാസിന്റെയും മകന്‍ ഡിഗ്രി വിദ്യാത്ഥിയായ ഷാമിലാ (19) ണ് മരിച്ചത്.

തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചായിരുന്നു അപകടം.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷാമിലിനെയും കൂട്ടുകാരനെയും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു.നിര്‍ത്താതെ പോയ വാഹനം തളിപ്പറമ്പ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്ത് സയ്യിദ് നഗറിലെ ഫസലിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാമിലിന്റെമൃതദേഹം തളിപറമ്പ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Similar News