ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്ക് കൂട്ടു നിന്നവരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നുവെന്ന് സ്വാമി ചിദാനന്ദ പുരി; ധര്‍മ്മ സന്ദേശ യാത്ര തുടരുന്നു
കോട്ടയം: ശബരിമലയെ നിരന്തരം വിവാദങ്ങളില്‍പ്പെടുത്തികൊണ്ടിരിക്കുന്നുവെന്ന് സ്വാമി ചിദാനന്ദ പുരി. ശബരിമലയില്‍ കൊള്ള നടത്തിയവരെ മാറ്റി നിര്‍ത്തുന്നതിന് പകരം കാലാവധി നീട്ടി കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് നിന്നും ആരംഭിച്ച സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശ യാത്ര കോട്ടയത്ത് എത്തിച്ചേര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വര്‍ണ്ണം ചെമ്പാക്കുന്ന അത്ഭുതം, ചെമ്പിനെ സ്വര്‍ണ്ണമാക്കുന്ന മഹാത്ഭുത വിദ്യ. അന്വേഷണം നേരിടുന്ന സമയത്ത് കൊടും കൊള്ള ചെയ്ത ഇനിയും അവര്‍ക്ക് തിരുത്താന്‍ സാഹചര്യം ഉണ്ടാക്കും വിധം ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് കാലാവധി നീട്ടി കൊടുത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. മാന്യമായ അന്വേഷണം നടത്താനുള്ള സാഹചര്യം ഉണ്ടാക്കി മാറ്റി നിര്‍ത്തുന്നതിന് പകരം കാലാവധി നീട്ടി കൊടുക്കുന്നു.
ദേവസ്വം ഭൂമി കൈയ്യേറി ആദ്യം ലീസിന് ഹാരിസണ്‍ പ്ലാന്റേഷന് കൊടുത്തിട്ട്് അത് തിരിമറിയാക്കി ബിലീവേഴ്സ് ചര്‍ച്ചിന് കൊടുത്ത ശേഷം സര്‍ക്കാര്‍ വിമാനത്താവളത്തിന് വില കൊടുത്ത് വാങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതും ശബരിമലയുടെ പേരില്‍. അതിന് ഉള്ളില്‍ നടന്ന തിരിമറി അറിയും മുന്‍പെ ഭൂമി കൈവശം വച്ച കെ. പി. യോഹന്നാന്‍ അഞ്ജാതനാല്‍ കൊല്ലപ്പെട്ടുവെന്നും ചിദാനന്ദ പുരി സ്വാമി പറഞ്ഞു. 2018 ല്‍ ഓരോ ഭക്ത മനസ്സിലും മുറവേല്‍പ്പിച്ച് കൊണ്ട് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് എതിരെ അബാലവൃദ്ധം ജനങ്ങളും ഒറ്റക്കെട്ടായി പോരാടി. നാമജപത്തിന്റെ ശക്തി അറിയേണ്ടവര്‍ അറിഞ്ഞു. ഇപ്പോള്‍ സ്വാമിയേ ശരണമയ്യപ്പ എന്ന മുദ്രാവാക്യം വിളിച്ചിട്ടാണെങ്കിലും സംഗമം നടത്തേണ്ടി വന്നു. എന്നാല്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മിക്കവാറും ക്ഷേത്ര ഭുമികള്‍ അന്യാധീനപ്പെടുമായിരുന്ന നയം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നേനെ. ഉപയോഗ രഹിതമായ ക്ഷേത്രഭൂമികള്‍ വിട്ടു നല്‍കണമെന്ന് പറഞ്ഞ് ദേവസ്വം സ്വന്തമാക്കിയേനെ.- ചിദാനന്ദപുരി സ്വാമി പറഞ്ഞു.
തിരുവനന്തപുരത്ത് 21 സമാപന സമ്മേളനം. ദീപാവലി ദിനത്തില്‍ എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ധര്‍മ്മ ജാഗരണ ജ്യോതി തെളിയിക്കണമെന്നും ധര്‍മ്മ സന്ദേശ യാത്രയില്‍ ആഹ്വാനം ചെയ്തു.