അച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയുടെ കാലില്‍ തെരുവുനായ കടിച്ചു; സംഭവം ആലപ്പുഴയില്‍

അച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയുടെ കാലില്‍ തെരുവുനായ കടിച്ചു

Update: 2025-10-21 03:04 GMT

ആലപ്പുഴ: സ്‌കൂട്ടറില്‍ അച്ഛനും സഹോദരിക്കുമൊപ്പം യാത്രചെയ്ത പെണ്‍കുട്ടിയുടെ കാലില്‍ തെരുവുനായ കടിച്ചു. കാളാത്ത് ശങ്കരശ്ശേരില്‍ ഷെമീറിന്റെ മകള്‍ റിസ്ഫാനയ്ക്കാണു കടിയേറ്റത്. ആലപ്പുഴയില്‍ പോയി മടങ്ങുമ്പോഴാണ് നായ കടിച്ചത്. കുട്ടിയുടെ ഇടതുകാലിലെ ചെറുവിരലിലാണു കടിയേറ്റത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു കുത്തിവെപ്പെടുത്തു.

കാളാത്ത് കവലയ്ക്കു കിഴക്കുഭാഗത്ത് കഴിഞ്ഞദിവസമാണു സംഭവം. ഷെമീര്‍ ഓടിച്ച സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നു റിസ്ഫാന. ഈ സമയം, ഇതേ നായയുടെ കടിയേറ്റ രണ്ടുപേര്‍കൂടി ചികിത്സതേടിയെത്തിയതായി ഷെമീര്‍ പറഞ്ഞു.

Tags:    

Similar News