തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷം; മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു: പോലിസിനു നേരയും ആക്രമണം
തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷം
By : സ്വന്തം ലേഖകൻ
Update: 2025-10-21 04:14 GMT
ആലപ്പുഴ: ആലപ്പുഴ തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതിനിടെ യുവാക്കള്‍ സംഘം ചേര്‍ന്ന് പൊലീസിനെ വളയുകയായിരുന്നു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹസീര്‍ഷ, ചേര്‍ത്തല സ്റ്റേഷനിലെ സിപിഒ സനല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.