ക്ലിഫ് ഹൗസിലേക്ക് ആശാപ്രവര്‍ത്തകരുടെ മഹാറാലി; തടഞ്ഞ് പോലീസ്; ജലപീരേങ്കി പ്രയോഗവും

Update: 2025-10-22 08:20 GMT

തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകുല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.

രാവിലെ പത്ത് മണിക്ക് പിഎംജി ജംഗ്ഷനില്‍നിന്നു മഹാറാലിയായാണ് മാര്‍ച്ച് തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ആയിരകണക്കിന് ആശപ്രവര്‍ത്തകരും കുടുംബവും സമരത്തില്‍ പങ്കെടുത്തു.

പിഎംജിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിനെ നന്തന്‍കോട് ജംഗ്ഷന് സമീപം പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. ഇതോടെ ബാരിക്കേഡുകള്‍ക്കു മുകളില്‍ കയറി നിന്നുകൊണ്ട് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം ഇന്ന് 256-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തങ്ങളുടെ ആവശ്യത്തില്‍ അനുകുല നിലപാട് സ്വീകരിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നടപടികളില്‍ പ്രതിഷേധിച്ചാണ് ആശമാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ച്.

Similar News