ചാരം പുറന്തള്ളവേ ടണലിൽ കാൽവഴുതി വീണ് അപകടം; പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; പോലീസ് സ്ഥലത്തെത്തി

Update: 2025-10-22 09:46 GMT

കൊച്ചി: പെരുമ്പാവൂരിൽ ടണലിൽ വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിൽ ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീണാണ് ബിഹാർ സ്വദേശിയായ രവി കിഷൻ (30) മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.

തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചാരം നിറച്ച ടണലിന്റെ സമീപത്തുവെച്ച് സംസാരിക്കുന്നതിനിടയിൽ രവി കിഷൻ കാൽ വഴുതി ടണലിന്റെ ഉള്ളിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്.

ശരീരത്തിൽ കാര്യമായ പരിക്കുകളുണ്ടായിരുന്നു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News