ശബരിമലയില്‍ നിന്ന് മടങ്ങിയ കാർ അപകടത്തിൽപ്പെട്ടു; വളവിൽ വെച്ച് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി പോസ്റ്റിൽ ഇടിച്ചുകയറി; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Update: 2025-10-22 07:44 GMT

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. നാഗർകോവിലിലേക്ക് മടങ്ങുകയായിരുന്ന വാഹനം ചൊവ്വാഴ്ചയാണ് അപകടത്തിൽപ്പെട്ടത്. പനച്ചമൂടിന് സമീപം താന്നിമൂട്ടിലെ വളവിൽ വെച്ചാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോൺ പോസ്റ്റിൽ ഇടിച്ചു തകർക്കുകയും തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു.

കാറിന് സാരമായി കേടുപാടുകൾ സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്ന ആറ് തീർത്ഥാടകർക്കും കാര്യമായ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകട സമയത്ത് എതിർദിശയിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതായി നാട്ടുകാർ പറഞ്ഞു.

ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരെത്തി തകർന്ന ടെലിഫോൺ പോസ്റ്റ് മാറ്റിയതിന് ശേഷം കാർ സുരക്ഷിതമാക്കി. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കേടുപാടുകൾ സംഭവിച്ച വാഹനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടുണ്ട്.

Tags:    

Similar News