ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചു; നാഗ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി
ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചു; എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി: ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് നാഗ്പുരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം നാഗ്പുരില്‍ തിരിച്ചിറക്കി. ഒക്ടോബര്‍ 24ന് നാഗ്പുരില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന എഐ466 വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ വിമാനത്തില്‍ പക്ഷിയിടിക്കുക ആയിരുന്നു.
വിമാനം സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അവര്‍ക്ക് വിമാനത്താവളത്തില്‍ സഹായവും ഭക്ഷണവും നല്‍കിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം അറ്റകുറ്റ പണികള്‍ക്കായി മാറ്റി. വിമാനത്തിന്റെ പരിശോധനയ്ക്കായി, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച് മുന്‍കരുതല്‍ എന്ന നിലയില്‍ നാഗ്പുരിലേക്ക് തിരികെയിറക്കാന്‍ തീരുമാനിക്കുക ആയിരുന്നു.
വിമാനം സുരക്ഷിതമായി നാഗ്പുരില്‍ ലാന്‍ഡ് ചെയ്തു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തി. ഇതിനു കൂടുതല്‍ സമയം വേണ്ടിവന്നതിനാല്‍ ആ വിമാനം റദ്ദാക്കേണ്ടിവന്നു. നാഗ്പുരിലെ യെര്‍ ഇന്ത്യാ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ഉടനടി സഹായം നല്‍കിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.