തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; മണ്ണുത്തിയിലെ പന്നിഫാമില്‍ 30ഓളം പന്നികള്‍ക്ക് രോഗബാധ
By : സ്വന്തം ലേഖകൻ
Update: 2025-10-27 17:01 GMT
തൃശ്ശൂര്‍: തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലെ പന്നി ഫാമിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിലെ 30 ഓളം പന്നികള്‍ക്ക് ആണ് രോഗാണുബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമില്‍ നിന്നും 1 കി.മീ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരും. കൂടുതല്‍ വ്യാപനത്തിന് സാധ്യത. ബാംഗ്ലൂരിലെ എസ്ആര്‍ഡിഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
പത്ത് കിലോമീറ്റര്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നടപടി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അണുനശീകരണ നടപടി നടപ്പിലാക്കാന്‍ നിര്‍ദ്ദേശം. പന്നികളില്‍ മാത്രം കണ്ടുവരുന്ന ഈ രോഗം മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുവാന്‍ സാധ്യതയില്ലെന്ന് ഡോ. തിരുപ്പതി അറിയിച്ചു.