അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതല്‍ 22 വരെ; മഠാധിപതികളും ആധ്യാത്മിക ആചാര്യന്മാരും അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതല്‍ 22 വരെ

Update: 2025-11-25 02:22 GMT

കോഴഞ്ചേരി: അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് 2026 ഫെബ്രുവരി 15 മുതല്‍ 22 വരെ പമ്പാ മണല്‍പുറത്ത് ശ്രീ വിദ്യാധിരാജ നഗറില്‍ നടക്കും. 114ാമത് ഹിന്ദുമത പരിഷത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മഠാധിപതികള്‍, ആധ്യാത്മിക ആചാര്യന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഹിന്ദുമത മഹാമണ്ഡലം ജനറല്‍ സെക്രട്ടറി എ.ആര്‍. വിക്രമന്‍പിള്ള അറിയിച്ചു.

നടത്തിപ്പിനായി വിവിധ ഉപകമ്മിറ്റികള്‍ രൂപവത്കരിച്ചു. ഭാരവാഹികള്‍: പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. നായര്‍, ജന.കണ്‍വീനര്‍ അഡ്വ.ഡി. രാജഗോപാല്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. വേണുഗോപാല്‍, ജന. കണ്‍വീനര്‍ ശ്രീജിത്ത് അയിരൂര്‍. ജ്യോതിപ്രയാണ ഘോഷയാത്ര ചെയര്‍മാന്‍ കെ.കെ. ഗോപിനാഥന്‍ നായര്‍, ജന.കണ്‍വീനര്‍മാര്‍ ജി. കൃഷ്ണകുമാര്‍, സി.ജി. പ്രദീപ്കുമാര്‍. ഛായാചിത്ര ഘോഷയാത്ര ചെയര്‍മാന്‍ ജി. രാജ്കുമാര്‍, ജന.കണ്‍വീനര്‍മാര്‍ അഡ്വ.കെ. ജയവര്‍മ്മ, അഡ്വ. പ്രകാശ്കുമാര്‍ ചരളേല്‍.


Tags:    

Similar News