നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; 20കാരന് ദാരുണാന്ത്യം; സംഭവം കാസർകോട്
കാസർകോട്: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിന്റെ മകൻ വിതുൽ രാജ് (20) ആണ് മരിച്ചത്. കാസർകോട് വെള്ളരിക്കുണ്ട്-മാലോത്ത് മണ്ഡലത്തിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.
മാലോത്ത് ഭാഗത്ത് നിന്നും പുഞ്ചയിലെ വീട്ടിലേക്ക് പോവുകയായിരുന്ന വിതുൽ രാജ് ഓടിച്ച മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിതുൽ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിൽ വിതുലിനൊപ്പമുണ്ടായിരുന്ന മാലോം സ്വദേശിയായ സുഹൃത്ത് സിദ്ധാർത്ഥിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.