ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-12-25 09:03 GMT
ഇടുക്കി: ഇടുക്കി വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷസേന തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.