വിശിഷ്ട സേവനത്തിന് എസ്.പി. ഷാനവാസ് അബ്ദുല്‍ സാഹിബിന് രാഷ്ട്രപതിയുടെ മെഡല്‍; കേരളത്തില്‍ നിന്ന് 13 പേര്‍ക്ക് പുരസ്കാരം
By : സ്വന്തം ലേഖകൻ
Update: 2026-01-25 06:19 GMT
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍. പോലീസില്‍ നിന്നും ഫയര്‍ഫോഴ്സില്‍ നിന്നും ഒരാള്‍ക്ക് വീതം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു.
കേരളാ പോലീസില്‍ നിന്ന് എസ്.പി. ഷാനവാസ് അബ്ദുല്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എം. രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍മാരായ ഐ.ബി. റാണി, കെ.വി. ശ്രീജേഷ് എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുളള മെഡല്‍ ലഭിച്ചു.