എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍; സംഭവം പൂനെ-കന്യാകുമാരി എക്‌സ്പ്രസില്‍

Update: 2025-11-25 06:31 GMT

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടിയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കീഴാറൂര്‍ സ്വദേശി സജീവാണ് റെയില്‍വേ പലീസിന്റെ പിടിയിലായത്. പ്രതിയുടെ അതിക്രമത്തിന്റെ വിഡിയോ ഉള്‍പ്പെടെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

പുനെ- കന്യാകുമാരി എക്സ്പ്രസില്‍ തൃശൂരിലേക്ക് പോകാനായാണ് യുവതി കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തിയത്. യുവതി ട്രെയിനിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സജീവിന്റെ അതിക്രമം. യുവതി ബഹളം വയ്ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. യുവതി കാമറ ഓണ്‍ ചെയ്ത് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

Similar News