ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ ഇരട്ടിത്തുക ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഗുജറാത്ത് സ്വദേശിനിക്ക് നഷ്ടമായത് 10.80 ലക്ഷം രൂപ

ഓൺലൈൻ തട്ടിപ്പ്; ഗുജറാത്ത് സ്വദേശിനിയുടെ 10.80 ലക്ഷം തട്ടി

Update: 2025-11-25 02:51 GMT

കാക്കനാട്: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങില്‍ ഇരട്ടിത്തുക ലാഭം വാഗ്ദാനം ചെയ്ത് യുവതിയുടെ 10.80 ലക്ഷം രൂപ തട്ടിയെടുത്തു. കാക്കനാട് താമസിക്കുന്ന ഗുജറാത്ത് സ്വദേശിനിയുടെ പണമാണ് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തട്ടിയെടുത്തത്. ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ മാസം 19 മുതലാണ് യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10,80,100 രൂപ തട്ടിയെടുത്തത്. നിക്ഷേപിച്ച പണംപോലും തിരികെ ലഭിക്കാതെ വന്നപ്പോഴാണ് യുവതി പോലീസിനെ സമീപിച്ചത്.


Tags:    

Similar News