ധൃതിപിടിച്ച് വോട്ടര്‍ പട്ടിക പ്രത്യേക തീവ്രപുന:പരിശോധനനടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ; സാര്‍വത്രിക വോട്ടവകാശത്തെ ലംഘിക്കുന്നതെന്ന് റഹീം

Update: 2025-10-29 07:01 GMT

തിരുവനന്തപുരം: ധൃതിപിടിച്ച് വോട്ടര്‍ പട്ടിക പ്രത്യേക തീവ്രപുന:പരിശോധന (എസ്‌ഐആര്‍) നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി. സുപ്രീംകോടതിയുടെ പരിഗണനയില്‍ തുടരുന്ന കേസില്‍ വാദംപോലും ആരംഭിച്ചിട്ടില്ല. ബിജെപി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയപാര്‍ടികളും ഒരുമിച്ച് എതിര്‍ക്കുന്ന എസ്‌ഐആറില്‍ ബാധ്യതയാണ് തെരഞ്ഞെടുപ്പ് കമീഷനുള്ളതെന്നും വാര്‍ത്താസമ്മേളനത്തില്‍ റഹീം ചോദിച്ചു.

വോട്ടവകാശത്തെ ആസൂത്രിതമായി പൗരത്വവുമായി ബന്ധിപ്പിക്കുകയാണ് ബിജെപി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വഴി ചെയ്യുന്നത്. അടിസ്ഥാനപരവും ഘടനാപരകവുമായ മാറ്റമാണ് എസ്‌ഐആര്‍ മുന്നോട്ടുവെക്കുന്നത്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തെ ലംഘിക്കുന്നതാണെന്നും എ എ റഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Similar News