'ദാരിദ്ര്യം ഇല്ലാതാക്കുന്നത് മാനവരാശിയുടെ പൊതുദൗത്യം'; അതിദാരിദ്ര മുക്തം: കേരളത്തെ അഭിനന്ദിച്ച് ചൈന
തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി അതിദാരിദ്ര്യമുക്തമാകുന്ന സംസ്ഥാനമെന്ന നേട്ടം കൈവരിക്കുന്ന കേരളത്തിന് ചൈനയുടെ അഭിനന്ദനം. കേരളം കൈവരിച്ചത് ചരിത്രപരമായ നേട്ടമാണെന്നും, ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് മാനവരാശിയുടെ പൊതുദൗത്യമാണെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷൂ ഫെയ്ഹോങ് എക്‌സില്‍ കുറിച്ചു. അതിദാരിദ്ര്യമുക്ത രാജ്യമാണ് ചൈന.
2021ല്‍ തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോ?ഗത്തിലെ ആദ്യ തീരുമാനമായിരുന്നു കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നീ അടിസ്ഥാനക്ലേശങ്ങളെ മാനദണ്ഡമാക്കിയായിരുന്നു അതിദാരിദ്യം തുടച്ചുനീക്കല്‍ യജ്ഞം. 1032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളെയാണ് ഇൗ അടിസ്ഥാനത്തില്‍ കണ്ടെത്തിയത്. അവരെ അതിദാരിദ്ര്യമുക്തമാക്കുന്നതായിരുന്നു പദ്ധതി. ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ സംവിധാനം ആദ്യമായാണ് ഇത്തരമൊരു പദ്ധതി ഏറ്റെടുത്തത്. കമ്യൂണിസ്റ്റ് ചൈന കഴിഞ്ഞാല്‍ അതിദരിദ്രരില്ലാത്ത ലോകത്തെ ഏക ഭൂപ്രദേശമാവുകയാണ് കേരളം.
കേരളപ്പിറവി ദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിച്ചു.