കരിപ്പൂര്‍ വിമാനത്താവളത്തിലെ കാഴ്ചകള്‍ കാണാനെത്തി; വ്യൂ പോയിന്റില്‍ നിന്ന് വീണ് കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കാഴ്ചകള്‍ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റില്‍നിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാര്‍ദ്ദനന്റെ മകന്‍ ജിതിന്‍ (30) ആണ് മരിച്ചത്. വ്യൂ പോയിന്റില്‍നിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തില്‍ കമ്പ് തറച്ചുകയറ്ുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിന്റില്‍നിന്ന് യുവാവ് വീണതായി പൊലീസിനു വിവരം ലഭിക്കുന്നത്.
പൊലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്. സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാല്‍ ഇവിടെ പൊലീസ് നേരത്തെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.