അധ്യാപികയുടെ പെരുമാറ്റത്തിലെ വേദനയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വകാര്യ സ്‌കൂളിന്റെ നാലാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു; ജയ്പൂരിലെ സിസിടിവി ദൃശ്യം പുറത്ത്
ജയ്പൂര്‍: അധ്യാപികയുടെ പെരുമാറ്റത്തിലെ വേദനയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വകാര്യ സ്‌കൂളിന്റെ നാലാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജയ്പൂരില്‍ ശനിയാഴ്ച രാവിലെയാണ് ദാരുണ സംഭവം. 12 വയസ്സുകാരിയാണ് മരിച്ചത്. മന്‍സരോവര്‍ മേഖലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.
നാലാം നിലയിലെ ബാല്‍ക്കണിയില്‍ കയറി വിദ്യാര്‍ഥിനി താഴേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും വാരിയെല്ലുകള്‍ ഒടിയുകയും ചെയ്തതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.
അശ്രദ്ധമായി സംഭവിച്ച അപകടമാണോ എന്ന് ഉറപ്പില്ലെന്നാണ് ആദ്യം പൊലീസ് പ്രതികരിച്ചത് എന്നാല്‍ സിസിടിവി ദിര്‍ശ്യങ്ങള്‍ പുറത്ത് വന്നതോടെ കുട്ടി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു എന്ന് പൊലീസ് പറയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.